വൃദ്ധ ദമ്പതികളെ വിഷം ഉളളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ സംഭവം; ഭാര്യക്കു പിന്നാലെ ഭർത്താവും മരിച്ചു
തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെ ഇവർ കിടന്നിരുന്ന മുറിയിൽ നിന്ന് ഛർദ്ദിക്കുന്ന ശബ്ദം കേട്ട് മകൻ ചെന്നു നോക്കിയപ്പോഴാണ് അവശനിലയിൽ കാണുന്നത്.

ഹരിപ്പാട്: വൃദ്ധ ദമ്പതിളെ വിഷം ഉളളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യക്കു പിന്നാലെ ഭർത്താവും മരിച്ചു. ആറാട്ടുപുഴ മംഗലം തുണ്ടത്തിൽ വീട്ടിൽ കെ. പുരുഷനാ (78) ണ് മരിച്ചത്. ഭാര്യ രഞ്ജിനി (മണി-68) തിങ്കളാഴ്ച രാത്രി മരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെ ഇവർ കിടന്നിരുന്ന മുറിയിൽ നിന്ന് ഛർദ്ദിക്കുന്ന ശബ്ദം കേട്ട് മകൻ ചെന്നു നോക്കിയപ്പോഴാണ് അവശനിലയിൽ കാണുന്നത്. ഛർദ്ദിക്ക് നിറ വ്യത്യാസം കണ്ടതോടെ വിഷമാണെന്ന സംശയം തോന്നി.
ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രഞ്ജിനി അന്നു തന്നെ മരണപ്പെട്ടു. ചികിത്സയിലായിരുന്ന പുരുഷൻ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരിച്ചത്. കാരണം വ്യക്തമല്ലെങ്കിലും ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. മക്കൾ: പി. രജീഷ്, പി. ജ്ഞാനേഷ്. മരുമക്കൾ: വിദ്യ, എസ്. ദീപ.
വഴിയാത്രിക്കാർക്ക് നേരെ ഓട്ടോ ഇടിച്ചുകയറി, നാലു വയസുകാരൻ മരിച്ചു; അച്ഛനും അമ്മയും ആശുപത്രിയിൽ