ചേർത്തല: കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചതായി പരാതി. പട്ടണക്കാട് പഞ്ചായത്ത് 13-ാം വാർഡിൽ മേനാശേരിയിൽ ചിങ്കരാട്ട് ജോതിഷിന്റെ ബൈക്കാണ് തീയ്യിട്ടു നശിച്ചത്. 

ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കുറെ നാളുകളായി ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.