Asianet News MalayalamAsianet News Malayalam

കണ്ണൂരിലെ അനുഷ്ക ശബ്ദത്തിലേക്ക് തിരികെയെത്തി, കേൾക്കുന്നുണ്ട്, ഹാപ്പിയാണ്; വഴികാട്ടിയായത് വാർത്ത!

ശ്രുതി തരംഗം പദ്ധതിയിൽ അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും നടപടിയാകാഞ്ഞത് വാർത്തയായിരുന്നു. തുടർ റിപ്പോർട്ടുകൾക്ക് പിന്നാലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്.

Anushka from Kannur is back in the sound sts
Author
First Published Feb 6, 2024, 1:26 PM IST

കണ്ണൂർ: കേൾവി സഹായ ഉപകരണം കേടായതോടെ വിഷമത്തിലായ കണ്ണൂർ എളയാവൂരിലെ അനുഷ്ക ഒടുവിൽ കേട്ടുതുടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ട് പ്രവാസി മലയാളി വാങ്ങി നൽകിയ പുതിയ ഉപകരണം ഘടിപ്പിച്ചതോടെയാണ് അനുഷ്കയ്ക്ക് വീണ്ടും സന്തോഷമായത്. ശ്രുതി തരംഗം പദ്ധതിയിൽ അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും നടപടിയാകാഞ്ഞത് വാർത്തയായിരുന്നു. തുടർ റിപ്പോർട്ടുകൾക്ക് പിന്നാലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്.

ശബ്ദങ്ങളിലേക്കവൾ തിരിച്ചെത്തിയ സന്തോഷം. വാർത്ത വഴികാട്ടും. കേൾക്കേണ്ടവരിലെത്തും. സർക്കാരിനോട് കൈനീട്ടി കാത്തിരുന്ന് കാത്തിരുന്നൊടുവിലാണ് ഏഷ്യാനെറ്റ് ന്യൂസിലൂടെ അനുഷ്കയുടെ പ്രയാസമറിയുന്നത്. സഹായിക്കാൻ പ്രവാസി മലയാളിയെത്തി. മൂന്നര ലക്ഷത്തിന്‍റെ പുതിയ കേൾവി സഹായിയെത്തി. അകന്നുനിന്ന സന്തോഷങ്ങളെല്ലാം തിരികെയെത്തുകയാണ്.

ശ്രുതിതരംഗം പദ്ധതിയിൽ ഒരു വർഷവും രണ്ട് മാസവും മുൻപ് നൽകിയ അപേക്ഷ സർക്കാർ അംഗീകരിച്ചിട്ടും അനുഷ്കയ്ക്ക് ഉപകരണം കിട്ടിയിരുന്നില്ല.ആശുപത്രിയിൽ നിന്ന് തിരിച്ചയച്ചപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസിൽ വീണ്ടും വാർത്തയായത്.ഒരു നേരമെങ്കിൽ ഒരു നേരം നേരത്തെ അവൾക്ക് കേൾക്കണം.അങ്ങനെയാണ് സഹായമെത്തിയത്.

ശ്രുതിതരംഗത്തിലെ അപശ്രുതി നിരന്തരം വാർത്തയായപ്പോൾ ഉണർന്നിട്ടുണ്ട് സർക്കാർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ മുഴുവൻ അപേക്ഷകളിലും അറ്റകുറ്റപ്പണി പൂർത്തിയായി. അപ്ഗ്രേഡിങ്ങ് വേഗത്തിലാക്കി. കേൾക്കുന്നവർക്കറിയാത്ത സങ്കടമുളളവരാണ്. വാർത്തയാകുമ്പോൾ മാത്രമനങ്ങാതെ, അവരെ കേട്ടുകൊണ്ടിരിക്കുമ്പോഴല്ലേ ശ്രുതി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Latest Videos
Follow Us:
Download App:
  • android
  • ios