Asianet News MalayalamAsianet News Malayalam

പരിഭാഷപ്പെടുത്താൻ ഇനിയും സഫ 'റെഡി', ഇടപെടാൻ ഭയമുണ്ടായില്ലെന്ന് നിദയും കീർത്തനയും

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായ കരുവാരക്കുണ്ട് സ്‌കൂളിലെ സഫ ഫെബിനും ബത്തേരി സർവജന സ്‌കൂളിലെ ഷഹല ഷെറിന് വേണ്ടി ശബ്ദയുമയർത്തിയ നിദ ഫാത്തിമയും കെ കീർത്തനയും മലപ്പുറം പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോടാണ് നിലപാടുകൾ വ്യക്തമാക്കിയത്.

ap anilkumar mla honored safa,nitha, keerthana at the function
Author
Malappuram, First Published Dec 8, 2019, 7:11 PM IST

മലപ്പുറം: ‘രാഹുൽ ഗാന്ധി ഇനിയും പരിഭാഷപ്പെടുത്താൻ ആവശ്യപ്പെട്ടാൽ താൻ റെഡിയാണെന്ന് സഫ ഫെബിൻ. അധ്യാപകർ പ്രതി സ്ഥാനത്ത് നിന്നപ്പോൾ ഇടപെടാൻ ഭയമുണ്ടായില്ലെന്ന് നിദ ഫാത്തിമയും കീർത്തനയും‘. രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായ കരുവാരക്കുണ്ട് സ്‌കൂളിലെ സഫ ഫെബിനും ബത്തേരി സർവജന സ്‌കൂളിലെ ഷഹല ഷെറിന് വേണ്ടി ശബ്ദയുമയർത്തിയ നിദ ഫാത്തിമയും കെ കീർത്തനയും മലപ്പുറം പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോടാണ് നിലപാടുകൾ വ്യക്തമാക്കിയത്. 

പ്രസ് ക്ലബിന്റെ ആദരവ് ചടങ്ങിലാണ് മൂവരും ഒരുമിച്ച് കൂടിയത്. 'അന്ന് രാഹുൽ ഗാന്ധി വന്നപ്പോൾ പരിഭാഷപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ സുഹൃത്തുക്കാളാണ് ഊർജം നൽകിയത്. അതിൽ മാത്രം ശ്രദ്ധ ചെലുത്തിയപ്പോൾ പരിഭാഷ വഴങ്ങി. പരിഭാഷ സമയത്ത് പേടിയില്ല. ഇപ്പോഴാണ് ഭയം തോന്നുന്നത്. എന്തെങ്കിലും പറഞ്ഞാൽ വാക്ക് പിഴക്കുമോ എന്ന് പേടിയാണ്. നമ്മൾക്ക് എന്താണ് പറയാനുള്ളത്, അത് നമ്മുടെ ഭാഷയിൽ തന്നെ സംസാരിച്ചു. ഇംഗ്ലീഷ് പുസ്‌തകങ്ങൾ ധാരാളം വായിക്കുന്നത് പരിഭാഷപ്പെടുത്തൽ എളുപ്പമായി. ഇത് കഴിഞ്ഞതിന് ശേഷം പല കോണുകളിൽ നിന്നും ഉയർന്ന അവകാശ തർക്കങ്ങളിലൊന്നും മുഖ വിലകൊടുക്കുന്നില്ല. മാതാപിതക്കളും അധ്യാപകരുമാണ് വളർത്തിയത്. അവരോടാണ് എല്ലാ കടപ്പാടുമുള്ളത്' -സഫ പറഞ്ഞു.

അധ്യാപകർ പ്രതി സ്ഥാനത്ത് നിന്നപ്പോൾ ഇടപെടാൻ ഭയമുണ്ടായില്ല. ശരിയുടെ പക്ഷത്താണ് ഉറച്ച് നിന്നതെന്ന ബോധം ഉണ്ടായിരുന്നുന്നതെന്ന ബോധം മാത്രമാണ് ഉണ്ടായിരുന്നതെന്ന് നിദ ഫാത്തിമയും കീർത്തനയും പറഞ്ഞു. 'സുഹൃത്തിന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. അതാണ് ധൈര്യത്തോടെ പറഞ്ഞത്. ഇതിന് മാതാപിതാക്കളുടെയും കൂട്ടുകാരുടെയും പിന്തുണ ഉണ്ടായിരുന്നു. തളർത്താൻ ഒരുപാട് പേരുണ്ടാകും അതിലൊന്നും ശ്രദ്ധ ചെലുത്തരുതെന്ന് അധ്യാപകർ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കളിക്കാൻ പോലും സമയം കിട്ടുന്നില്ല. എപ്പോഴും തിരക്കാണ്. സ്‌കൂളിലെത്തിയാൽ വീട്ടിലെത്തിയാൽ യൂണിഫോമിട്ട് കളിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ മീഡിയകൾക്ക് മുന്നിൽ സംസാരിക്കേണ്ട അവസ്ഥയാണ്'- നിദ പറഞ്ഞു.

തുറന്ന് പറച്ചിലിന് ഇതുവരെ ഭീഷണിപ്പെടുത്തലൊന്നും ആരുടേയും ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സ്‌കൂളിലെ പ്രശ്നങ്ങൾ തുറന്ന് പറയാൻ രാഷ്ട്രീയം ആവശ്യമില്ല. തമ്മിലടിയായിരിക്കും ഉണ്ടാവുക. എസ് എഫ് ഐ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് യൂട്യൂബിൽ എസ് എഫ് ഐക്കാരിയാണെന്ന് പ്രചാരണമുണ്ടായി. എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്‌വില്ലെന്നും എല്ലാവരെയും ആവശ്യമാണെന്നും  നിദ ഫാത്തിമ കൂട്ടിച്ചേർത്തു. ചടങ്ങിൽ എ പി അനിൽകുമാർ എം എൽ എ മൂവരേയും ആദരിച്ചു.
 

Follow Us:
Download App:
  • android
  • ios