പ്രസിഡണ്ട് വി.വി.പ്രകാശ് നിലമ്പൂർ മണ്ഡലത്തിൽ മത്സരിക്കുന്നതിനാലാണ് ചുമതല ആര്യാടൻ ഷൗക്കത്തിന് കൈമാറുന്നത്. 

നിലമ്പൂര്‍: മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ടിന്‍റെ താത്ക്കാലിക ചുമതല ആര്യാടൻ ഷൗക്കത്തിന്. പ്രസിഡണ്ട് വി.വി.പ്രകാശ് നിലമ്പൂർ മണ്ഡലത്തിൽ മത്സരിക്കുന്നതിനാലാണ് ചുമതല ആര്യാടൻ ഷൗക്കത്തിന് കൈമാറുന്നത്. നാളെ രാവിലെ പതിനൊന്നു മണിക്ക് ആര്യാടൻ ഷൗക്കത്ത് ചുമതലയേൽക്കും. നേരത്തെ ആര്യാടൻ ഷൗക്കത്തിനെയാണ് നിലമ്പൂര്‍ പരിഗണിച്ചതെങ്കിലും പിന്നീട് സീറ്റ് വി.വി.പ്രകാശിന് നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശികമായി കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.