Asianet News MalayalamAsianet News Malayalam

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന് പുത്തൻ ആശയങ്ങൾ തേടി അസാപ് റീബൂട്ട് ഹാക്കത്തോൺ

സംസ്ഥാനചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഹാക്കത്തോൺ പരമ്പരയിലെ നാലാമത്തെ ഹാക്കത്തോൺ ചേർത്തലയിൽ ആരംഭിച്ചു

Asap reboot hackathon seeking new ideas for food and civil supplies department
Author
Thiruvananthapuram, First Published Feb 28, 2020, 7:40 PM IST

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാതല റീബൂട്ട് കേരള ഹാക്കത്തോൺ, ആലപ്പുഴ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) മോബി.ജെ, ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ വച്ച് ഉദ്‌ഘാടനം ചെയ്തു.

നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് പ്രിൻസിപ്പൽ ഫാ. ബൈജു ജോർജ് പൊന്തേമ്പിള്ളി അധ്യക്ഷത വഹിച്ചു. അസാപ് ഐ.ടി വിഭാഗം മേധാവി വിജിൽ കുമാർ വി.വി, നൈപുണ്യ - കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വിഷ്ണു ജി, അസാപ് ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് പ്രകാശ്, അസാപ് ചെറിയ കലവൂർ സി.എസ്.പി ഇൻ ചാർജ് ശന്തനു പ്രദീപ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിലെ, സാങ്കേതിക പരിഹാരം സാധ്യമായതും ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാര്യനിർവ്വഹണം മെച്ചപ്പെടുത്താൻ സാധിക്കുന്നതുമായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയാണ് ഹാക്കത്തോണിലൂടെ ലക്ഷ്യമാക്കുന്നത്. സംസ്ഥാനചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഹാക്കത്തോൺ പരമ്പരയിലെ നാലാമത്തെ ഹാക്കത്തോൺ ആണ് ചേർത്തലയിൽ ആരംഭിച്ചത്.

പ്രാഥമിക ഘട്ടമായ ഓൺലൈൻ ഹാക്കത്തോണിൽ പങ്കെടുത്തവരിൽ നിന്നും മികച്ച പരിഹാരമാർഗങ്ങൾ നിർദേശിച്ച 27 ടീമുകളാകും ആദ്യത്തെ ഹാക്കത്തോണിൽ പങ്കെടുക്കുക. തുടർച്ചയായ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ പ്രക്രിയയുടെ കൃത്യമായ ഇടവേളകളിൽ പരിഹാരമാർഗ്ഗത്തിലേക്കുള്ള വിദ്യാർത്ഥികളുടെ പുരോഗമനം അതത് വകുപ്പുമായി ബന്ധപ്പെട്ട വിദഗ്ദ്ധ സമിതി വിലയിരുത്തുകയും, വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ആദ്യഘട്ടത്തിൽ പത്തു പ്രാദേശിക ഹാക്കത്തോണുകളും തുടർന്ന് ഒരു ഗ്രാൻഡ് ഫിനാലെയുമായിരിക്കും സംഘടിപ്പിക്കുക.

Follow Us:
Download App:
  • android
  • ios