Asianet News MalayalamAsianet News Malayalam

ശബ്ദനിയന്ത്രിത വീൽചെയർ നിർമ്മിച്ച് ദേശീയ മൽസരത്തിന് അർഹത നേടി അസിൻ ജോമോൻ; എടത്വക്ക് അഭിമാനം

പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ആഡ്വിനോ-യൂനോ ബോർഡുകൾ ഉപയോഗിച്ചാണ് വീൽചെയർ നിർമിച്ചത്. കോവിഡ് കാലത്ത് സെന്റ് അലോഷ്യസ് സ്കൂളിന്റെ നേതൃത്വത്തിൽ മൊബൈലിനെ സൃഷ്ടിപരമായി ഉപയോഗിക്കുന്നതിനുള്ള പരിശീലന പരിപാടിയായ സ്റ്റുഡന്റ് പ്രൂണറിൽ പങ്കെടുത്തതാണ് അസിൻ ജോമോന്റെ പ്രതിഭയെ തേച്ചുമിനുക്കിയത്. 

asin jomon qualified for the national competition by building a sound controlled wheelchair
Author
First Published Feb 1, 2023, 6:15 PM IST

എടത്വ: കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും നവീനമായ ആശയങ്ങൾ രൂപീകരിച്ച് സാക്ഷാൽക്കരിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്ന ഇൻസ്പെയർ അവാർഡ്-മാനക്, സംസ്ഥാനതലത്തിൽ എറണാകുളത്ത് സംഘടിപ്പിച്ച പ്രദർശന മൽസരത്തിൽ എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി അസിൻ ജോമോൻ ശബ്ദനിയന്ത്രിത വീൽചെയർ നിർമ്മിച്ച് പ്രദർശിപ്പിച്ച് ദേശീയ മൽസരത്തിന് അർഹത നേടി. 85 കുട്ടികളാണ് സംസ്ഥാനതല മൽസരത്തിൽ പങ്കെടുത്തത്. 

അസിൻ ജോമോൻ അടക്കം 8 കുട്ടികൾ ദേശീയ മൽസരത്തിന് അർഹത നേടി. പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ആഡ്വിനോ-യൂനോ ബോർഡുകൾ ഉപയോഗിച്ചാണ് വീൽചെയർ നിർമിച്ചത്. കോവിഡ് കാലത്ത് സെന്റ് അലോഷ്യസ് സ്കൂളിന്റെ നേതൃത്വത്തിൽ മൊബൈലിനെ സൃഷ്ടിപരമായി ഉപയോഗിക്കുന്നതിനുള്ള പരിശീലന പരിപാടിയായ സ്റ്റുഡന്റ് പ്രൂണറിൽ പങ്കെടുത്തതാണ് അസിൻ ജോമോന്റെ പ്രതിഭയെ തേച്ചുമിനുക്കിയത്. ഇതിലൂടെ വിവിധ മൊബൈൽ ആപ്ലിക്കേഷനുകളും കോഡിംഗും അഭ്യസിക്കുകയുണ്ടായി.തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾക്ക് പതിനായിരം രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക. സ്കോളർഷിപ്പ് തുക ഉപയോഗിച്ചാണ് വീൽചെയർ നിർമിച്ചത്. കൊല്ലത്ത് ഡിസംബറിൽ നടന്ന ജില്ലാതല മത്സരത്തിൽ സംസ്ഥാന തലത്തിന് അർഹത നേടി. 

അധ്യാപകനായ ജസ്റ്റിൽ കെ ജോണിന്റെ മാർഗ്ഗ നിർദ്ദേശത്തിലായിരുന്നു വീൽചെയറിന്റെ നിർമ്മാണം. ഇതിനാവശ്യമായ ആഡ്വിനോ ബോർഡുകൾ സ്കൂൾ അടൽ ടിങ്കറിംഗ് ലാബിൽനിന്നും ലഭിച്ചു. വീൽചെയറിന്റെ ഭാഗങ്ങൾ കാർഡ് ബോർഡും ചെറിയ തടിക്കഷണങ്ങളും ഉപയോഗിച്ച് സ്വയം നിർമ്മിക്കുകയായിരുന്നു. വീൽചെയറിനെ നിയന്ത്രിക്കുന്നതിനാവശ്യമായ ബ്ലൂടൂത്ത് വോയ്സ് കൺട്രോൾ അപ്പ് ആൻഡ്രോയ്ഡ് പ്ലേസ്റ്റോറിൽ നിന്നും സംഘടിപ്പിച്ചു. ദേശീയ തലത്തിൽ വിജയിച്ചാൽ 25,000 രൂപ കാഷ് പ്രൈസും സംരഭകത്വപരിശീലനവും തുടർസഹായവും ഇൻസ്പെയർ- മാനക് നൽകും. എടത്വ പുന്നാപ്പാടം ജോമോൻ മാത്യു- ലൂസിയാമ്മ ജോമോൻ ദമ്പതികളുടെ മകനാണ്.

Read Also: കോടതിയിൽ ബഹളം വച്ചതിന് കസ്റ്റഡിയിലായി, വനിതാ എസ്ഐയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്ത്രീയുടെ പരാക്രമം; അറസ്റ്റ്

Follow Us:
Download App:
  • android
  • ios