വീടിന് മുന്നിൽ നിർത്തിയ കാർ മാറ്റാൻ ആവശ്യപ്പെട്ടു; കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: വീടിന് മാർഗ്ഗതടസ്സമായി പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടുകാരെ വീട്ടിൽ കയറി മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു.
പാറവിള ആലു നിന്നവിള വികെസി ഭവനിൽ പ്രേംശങ്കർ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മേയ് 20 നാണ് അക്രമം നടത്തിയത്. കണ്ണങ്കോട് ജിവി രാജാറോഡിൽ ഗുരുമന്ദിരത്തിന് എതിർവശത്ത് ഗീതാ സദനത്തിന്റെ ഗേറ്റിനു മുന്നിൽ തടസം സൃഷ്ടിച്ച് പാർക്ക് ചെയ്തിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതിയും സുഹൃത്തും വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെയും മകനെയും ആക്രമിച്ച് കല്ല് കൊണ്ട് ഗൃഹനാഥന്റെ മൂക്കിലിടിച്ച് പൊട്ടിച്ചത്.
ആക്രമണം കണ്ട് തടയാനെത്തിയ ഗൃഹനാഥയെ മുടിയിൽ കുത്തിപ്പിടിച്ച് തള്ളിയിട്ട് പരിക്കേല്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയെ നേരത്തെ കോവളം പൊലീസ് അറസ്റ്റ് ചെയ്തി രുന്നു. കോവളം സിഐ ബിജോയി, എസ്ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read more: 82-കാരിയെ പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിലെ പ്രതിക്ക് 30 വർഷം തടവും പിഴയും
അതേസമയം, പാലക്കാട് ആറങ്ങോട്ടുകരയിൽ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം. കുറ്റിപ്പുറം കെഎംസിടി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥകൾക്കാണ് ആക്രമണമേട്ടത്. വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. മർദ്ദിക്കുകയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
നെല്ലിയാമ്പതിയിൽ നിന്നും വിനോദയാത്രയ്ക്ക് ശേഷം മടങ്ങുകയായിരുന്നു കുറ്റിപ്പുറം കെഎംസിറ്റി എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ. ആറങ്ങോട്ടുകാരിയിൽ അധ്യാപകനെ ഇറക്കാനായി ബസ് നിർത്തി. ഈ സമയത്ത് ബൈക്കിൽ എത്തിയ സംഘം വിദ്യാർത്ഥിനികളോട് മോശമായി പെരുമാറി. ഇവരെ സഹപാഠികൾ ചോദ്യം ചെയ്തപ്പോഴാണ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ അധ്യാപകര്‍ക്കും പരിക്കേറ്റു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം