ബൈക്കില്‍ പിന്‍തുടര്‍ന്ന് ദമ്പതികളുടെ വാഹനം തടഞ്ഞ് നിർത്തി അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്

തൃശൂര്‍: വിനോദയാത്രക്ക് പുറപ്പെട്ട ഭിന്നശേഷിക്കാരായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിറുത്തി അപമര്യാദയോടെ പെരുമാറുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേർ പിടിയിൽ. നടത്തറ സ്വദേശികളായ രണ്ട് പേരെയാണ് ഒല്ലൂര്‍ പൊലീസ് പിടികൂടിയത്. 

കേൾക്കാനും സംസാരിക്കാനും കഴിയാത്ത ദമ്പതികള്‍ വിനോദയാത്ര പോകാന്‍, സുഹൃത്തുക്കളായ ദമ്പതികള്‍ താമസിക്കുന്ന നടത്തറ ഐക്യനഗറിലെ വീട്ടിലേക്ക് എത്തിയപ്പോഴാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് അതിക്രമം ഉണ്ടായത്. നടത്തറ സ്വദേശികളായ സജിത്തും (35), ശ്രീജിത്തും (37) ബൈക്കില്‍ പിന്‍തുടര്‍ന്ന് ഇവരുടെ വാഹനം തടഞ്ഞ് നിർത്തി അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തു. ദമ്പതികൾക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ ഇവര്‍ വാഹനത്തിന്റെ നമ്പര്‍ സഹിതം ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. ഒല്ലൂര്‍ പോലീസ് കേസ് എടുത്ത് പ്രതികളെ പിടികൂടി.

'മാന്യമായി വസ്ത്രം ധരിച്ചോ, അല്ലെങ്കിൽ...'; ഭീഷണിപ്പെടുത്തിയതേ ഓർമയുള്ളൂ, യുവാവിന്‍റെ പണി പോയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം