നൂറാം വയസിൽ കോവിഡിനെ പൊരുതി തോൽപ്പിച്ച്കരുണാകരൻ നായർ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി

മാന്നാർ: നൂറാം വയസിൽ കോവിഡിനെ പൊരുതി തോൽപ്പിച്ച്കരുണാകരൻ നായർ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. കൊവിഡ് ബാധിച്ചു ചെങ്ങന്നൂർ സഞ്ജീവനി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്ന മാന്നാർ കുട്ടം പേരുർ മംഗലത്തേക്ക് കാട്ടിൽ കരുണാകരൻ നായരാണ് നൂറാംവയസ്സിൽ കോവിഡിനെ അതിജീവിച്ച് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആരോഗ്യ കേരളത്തിന് ഇത് അഭിമാന നിമിഷമാണിത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗമുക്തി നേടി പൂർണ ആരോഗ്യവാനായി തിരിച്ചു വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മികച്ച പരിചരണം നൽകിയ ആശുപത്രി ജീവനക്കാർക്കും സർക്കാരിനും ആരോഗ്യവകുപ്പിനും കരുണാകരൻ നായർ നന്ദി പറഞ്ഞു.