കവളങ്ങാട് പഞ്ചായത്ത് മുൻ മെന്പറായ എബി മോൻ മാത്യൂവിന്‍റെ നേതൃത്വത്തിൽ കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ആക്രമണം നടത്തിയെന്നാണ് പരാതി.
കോതമംഗലം: കാട്ടുപന്നിയെ വെടിവച്ചുകൊന്ന കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജാരാക്കാൻ വൈകിയെന്ന് ആരോപിച്ച് ഫോറസ്റ്റ് ഉദ്യേഗസ്ഥർക്ക് നേരെ കയ്യേറ്റം. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിലാണ് സംഭവം. ഓഫീസ് കയ്യേറിയ സംഘം ജനൽ ചില്ലുകളടക്കം തല്ലി തകർത്തു.
കവളങ്ങാട് പഞ്ചായത്ത് മുൻ മെന്പറായ എബി മോൻ മാത്യൂവിന്‍റെ നേതൃത്വത്തിൽ കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ആക്രമണം നടത്തിയെന്നാണ് പരാതി. ഏഴ് അംഗ സംഘംമാണ് എത്തിയത്.കാട്ടുപന്നിയെ വെടിവച്ച് കൊന്ന കേസിൽ അറസ്റ്റിലായ രണ്ട് പേരെ കോടതിയിൽ ഹാജരാകാൻ വെകുന്നുവെന്ന് ആരോപിച്ചാണ് സംഘം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ആദ്യം സംഘടിച്ചത്.
പിന്നീട്ട് ബഹളംവെക്കുകയും ഫോറസ്റ്റ് ഉദ്യേഗസ്ഥരെ അസഭ്യം പറയുകയും ചെയ്തു.തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരെ കയ്യേറ്റം ചെയ്തു. സംഭവത്തിൽ റേഞ്ച് ഓഫീസർ പി.കെ തന്പി കോതമംഗലം പൊലീസിന് പരാതി നൽകി. സംഘം ഓഫീസിന്‍റെ ജനാല തല്ലി തകർക്കുകയും പോർച്ചിൽ പാർക്ക് ചെയ്ത കാറിന് കേടുപാട് വരുത്തിയതായും പോലീസിന് നൽകിയ പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
