Asianet News MalayalamAsianet News Malayalam

മദ്യലഹരിയിൽ ട്രാൻസ്പോർട്ട് ബസിന് നേരെ അക്രമം; വാളുകൊണ്ട് ചില്ല് തകർത്തു; പ്രതികൾ പിടിയിൽ

 തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ഗ്ലാസുകൾ ആണ് തല്ലി തകർത്തത്.

attack towards transport bus accused arrested sts
Author
First Published Oct 27, 2023, 12:57 PM IST

തിരുവനന്തപുരം:  നെയ്യാറ്റിൻകരയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സ് ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മുട്ടക്കാട് സ്വദേശി അഖിൽ, മേലാരിയോട് സ്വദേശി അനന്ദു എന്നിവരാണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്. ഇന്നലെയാണ് ഇവർ ബൈക്കിലെത്തി വാളുകൊണ്ട് ആക്രമണം നടത്തിയത്. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ഗ്ലാസുകൾ ആണ് തല്ലി തകർത്തത്. മദ്യലഹരിയിലായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

ഒരാശുപത്രിക്ക് രണ്ട് വിശ്രമകേന്ദ്രം!'; ആലപ്പുഴ മെഡി. കോളേജിലെ വിശ്രമകേന്ദ്രത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം

ബസിന് നേരെ അതിക്രമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios