തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം തട്ടിയെടുത്തു. തിരുവനന്തപുരം മുക്കോലയ്ക്കലിലാണ് സംഭവം. കുഴിത്തുറയിൽ സ്വർണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്.

തൃശ്ശൂരിൽ നിന്നും സ്വർണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരികയായിരുന്ന വ്യാപാരിയെ ആക്രമിച്ചാണ് അക്രമികള്‍ സ്വർണം തട്ടിയെടുത്തത്. മറ്റൊരു കാറിലെത്തിയ സംഘമാണ് സ്വർണം കവർച്ച ചെയ്തത്.