ചേര്‍ത്തലയില്‍ ഓട്ടോയില്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം; നാട്ടുകാര്‍ തടഞ്ഞു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 9:39 PM IST
Attempt to abducted the girl in Cherthala
Highlights

ചേര്‍ത്തല അരൂക്കുറ്റി റോഡരുകില്‍ പള്ളിപ്പുറം പഞ്ചായത്തിനടുത്താണ് തട്ടികൊണ്ടുപോകല്‍ ശ്രമം നടന്നത്. മൂവര്‍ സംഘത്തിലെ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നതായി പറയുന്നു. സ്‌കൂളിനു സമീപത്തെത്തിയ ഇവര്‍ പെണ്‍കുട്ടിയെ വിളിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി പോകാനാണ് ലക്ഷ്യമിട്ടിരുന്നത്

ചേര്‍ത്തല: പന്ത്രണ്ടു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെയാണ് സ്‌കൂളിന് സമീപത്തു നിന്നും ഓട്ടോയില്‍ കടത്താനാന്‍ ശ്രമിച്ചത്. നാട്ടുകാരുടെ സമയോചിത ഇടപെടലാണ് കുട്ടിക്ക് രക്ഷയായത്. സംഭവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശികളായ മൂന്ന് യുവാക്കളെ  ചേര്‍ത്തല പൊലീസ് പിടികൂടി.

ഇന്ന് രാവിലെ ഒമ്പതോടെ ചേര്‍ത്തല അരൂക്കുറ്റി റോഡരുകില്‍ പള്ളിപ്പുറം പഞ്ചായത്തിനടുത്താണ് തട്ടികൊണ്ടുപോകല്‍ ശ്രമം നടന്നത്. മൂവര്‍ സംഘത്തിലെ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നതായി പറയുന്നു. സ്‌കൂളിനു സമീപത്തെത്തിയ ഇവര്‍ പെണ്‍കുട്ടിയെ വിളിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി പോകാനാണ് ലക്ഷ്യമിട്ടിരുന്നത്.

ഇവരുടെ ഇടപെടലില്‍ സംശയം തോന്നിയ നാട്ടുകാര്‍ ആദ്യം ചോദ്യം ചെയ്തപ്പോള്‍ തന്നെ പെണ്‍കുട്ടി പിന്‍തിരിഞ്ഞു. തുടര്‍ന്നു ആളുകള്‍ പ്രകോപിതരായതോടെയാണ് ഇവര്‍ പ്രേമകഥ വെളിപെടുത്തിയത്. തുടര്‍ന്ന് പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകായിരുന്നു. പിടിയിലായ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. മറ്റു രണ്ടുപേര്‍ 18 തികഞ്ഞവരാണെന്ന് കരുതുന്നുണ്ടെങ്കിലും വ്യക്തത വന്നിട്ടില്ല. ഇവര്‍ പട്ടാമ്പിയില്‍ നിന്നും ഇവിടെ എത്തിയ സാഹചര്യവും പ്രാദേശിക തലത്തില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രായത്തില്‍ വ്യക്തത വരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

loader