സുഹൃത്തുക്കൾ ചേർന്ന് ആയിരംതെങ്ങിൽ മത്സ്യം വാങ്ങാനായി പോയ ശേഷം ചെങ്ങന്നൂരിലെ വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം.

മാവേലിക്കര: ഓട്ടോയിൽ സഞ്ചരിക്കവെ തെറിച്ചു വീണ് മരിച്ചു. ചെങ്ങന്നൂർ ളാഹശേരിൽ വലിയപറമ്പിൽ രാജേന്ദ്രൻ(54) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെ മാവേലിക്കര കരയംവട്ടം ജംഗ്ഷനിലായിരുന്നു അപകടം. സുഹൃത്തുക്കൾ ചേർന്ന് ആയിരംതെങ്ങിൽ മത്സ്യം വാങ്ങാനായി പോയ ശേഷം ചെങ്ങന്നൂരിലെ വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. ഓട്ടോയുടെ പിൻ സീറ്റിൽ ഇരിക്കുകയായിരുന്ന ഇയാൾ തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.