തന്റെ പങ്കാളിയുടെ മനസ്സ് ഒരിക്കലും നോവിക്കില്ലെന്ന ഉറപ്പും തിരിച്ചും അങ്ങനെ തന്നെ ഉണ്ടാവണം എന്ന ആവശ്യവും സൂചിപ്പിച്ചുകൊണ്ട്, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കിയാണ് ഈ വിവാഹ പരസ്യം അവസാനിക്കുന്നത്.

കോഴിക്കോട്: വിവാഹം നടക്കാതായതോടെ ജീവിത പങ്കാളിക്കായി സ്വന്തം ഓട്ടോയില്‍ തന്നെ പരസ്യം നല്‍കിയിരിക്കുകയാണ് ഈ ഓട്ടോ ഡ്രൈവര്‍. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോയിലാണ് ഏവരെയും ഒരു നിമിഷം അതിശയിപ്പിക്കുന്ന ഈ വ്യത്യസ്തമായ പരസ്യം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പങ്കാളിയെ കാണിച്ചു തരുന്നവര്‍ക്ക് 10,000 രൂപ വിവാഹശേഷം നല്‍കുമെന്ന വാഗ്ദാനവും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ കൂടെ കുടുംബ ജീവിതം നയിക്കാനുള്ള ആഗ്രഹത്താലാണ് ഇങ്ങനെ പരസ്യം ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്ന നോട്ടീസില്‍ 26 മുതല്‍ 37 വയസ്സിന് ഇടയിലുള്ള പെണ്‍കുട്ടികളോ, മുന്‍പ് വിവാഹം കഴിഞ്ഞവര്‍ ആണെങ്കിലും സമ്മതമാണെന്ന് പറയുന്നു. തന്റെ പങ്കാളിയുടെ മനസ്സ് ഒരിക്കലും നോവിക്കില്ലെന്ന ഉറപ്പും തിരിച്ചും അങ്ങനെ തന്നെ ഉണ്ടാവണം എന്ന ആവശ്യവും സൂചിപ്പിച്ചുകൊണ്ട്, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കിയാണ് ഈ വിവാഹ പരസ്യം അവസാനിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred