കോട്ടയം: കേരളാ കോൺഗ്രസ് ബി ജോസ് കെ മാണി വിഭാഗം എത്തിയ  ശേഷമുള്ള  അയർക്കുന്നം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തോൽവി.  13 സീറ്റുകളിൽ  സിപിഎം- കേരളാ കോൺഗ്രസ് സഖ്യത്തിന് നേരിടാനായത് മൂന്നെണ്ണം മാത്രം. രണ്ടുപേർ കേരള കോൺഗ്രസ് അംഗവും ഒരാൾ സിപിഎം അംഗവുമാണ്.

ഇതോടെ അയർക്കുന്നം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പത്ത് സീറ്റ് നേടി കോൺഗ്രസ് ഭരണം നിലനിർത്തി. 12 - 1 എന്ന നിലയിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം. കേരളാ കോൺഗ്രസ് (ജോസഫ്) പാർട്ടിയുമായി സഖ്യമില്ലാതെയായിരുന്നു ഇത്തവണ കോൺഗ്രസ് മത്സരിച്ചത്.  കേരളാ കോൺഗ്രസ് (ജോസഫ്) പാർട്ടി സ്വതന്ത്രരും മത്സരത്തിനുണ്ടായിരുന്നു.