Asianet News MalayalamAsianet News Malayalam

ജീവനക്കാരന് കോവിഡ് പോസിറ്റീവായത് മറച്ചുവച്ച് കച്ചവടം; ബേക്കറി അടപ്പിച്ചു

രോഗവിവരം മറച്ചുവെച്ച് വ്യാപാരം നടത്തുന്നതായി ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്  മാന്നാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം അധികൃതരെത്തി ബേക്കറി അടപ്പിച്ചു.

bakery shut down by health department after know employee get covid
Author
Mannar, First Published Sep 2, 2021, 10:58 AM IST

മാന്നാർ:ബേക്കറിയിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവായി. തുറന്നു പ്രവർത്തിച്ച ബേക്കറി ആരോഗ്യ വകുപ്പ് അധികൃതർ
അടപ്പിച്ചു. പരുമല ജങ്ഷന് വടക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ബേക്കറിയിലെ ജീവനക്കാരനെ കോവിഡ് പോസിറ്റീവായത്. രോഗവിവരം മറച്ചുവെച്ച് വ്യാപാരം നടത്തുന്നതായി ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്  മാന്നാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സാബു സുഗതന്റെ നിർദ്ദേശ പ്രകാരം  ഹെൽത്ത് ഇൻസ്പെക്ടർ റെജി ഡെയിൻസിയുടെ നേതൃത്വത്തിൽ എംപി സുരേഷ് കുമാർ, അബു ഭാസ്ക്കർ എന്നിവരെത്തി ബേക്കറി അടപ്പിച്ചു. മാന്നാർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios