എറണാകുളം ആലുവയിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ സി. ചെന്താമരൈ കണ്ണനാണ് (26) മരിച്ചത്.

എറണാകുളം: സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ഫെ‌ഡറൽ ബാങ്ക് ഉദ്യോഗസ്ഥനായ ചെന്നൈ സ്വദേശി മുങ്ങി മരിച്ചു. ആലുവ പറവൂർ കവലയിൽ ഫെഡറൽ ബാങ്ക് ഓപ്പറേഷൻസ് വിഭാഗം ഓഫീസർ ചെന്നൈ അമ്പത്തൂർ പുതൂർ ഈസ്റ്റ് ബാനു നഗറിൽ സി. ചെന്താമരൈ കണ്ണൻ (26) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ഓടെ തോട്ടക്കാട്ടുകര ദേശം കടവിലായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണനും കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെ മുങ്ങി താഴുകയായിരുന്നു.

YouTube video player