Asianet News MalayalamAsianet News Malayalam

ബാങ്ക് മാനേജരുടെ അക്കൗണ്ടിൽ നിന്ന് പണം പോയത് 14 വട്ടം; ഒടുവിൽ കാരണം കണ്ടെത്തി

സഹകരണ ബാങ്ക് മനേജറായ ഉദ്യോഗസ്ഥന് നഷടമായത് 14 തവണകളായി 7123 രൂപയാണ്. പിതാവിന്റെ എടിഎം നമ്പർ നേരത്തെ മനസിലാക്കി ഫോണിൽ സെറ്റ് ചെയ്താണ് മകൻ ഓൺലൈൻ ഗെയിം കളിച്ചത്

bank manager losses money from account here is the reason
Author
Mankada, First Published Jan 23, 2022, 11:40 PM IST

മങ്കട: സഹകരണ ബാങ്ക് മാനേജരുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത് മകന്റെ ഓൺലൈൻ ഗെയിം മൂലമാണെന്ന് കണ്ടെത്തൽ. കഴിഞ്ഞ ദിവസം മങ്കടയിലെ സഹകരണ ബാങ്ക് ജീവനക്കാരൻ, തന്റെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് താനറിയാതെ പണം നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതർക്കും മങ്കട പൊലീസിനും പരാതി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിൽ 20ന് മകൻ നടത്തിയ ഓൺലൈൻ ഗെയിം മൂലമാണ്  പണം നഷ്ടമായതെന്ന് കണ്ടെത്തി.

സഹകരണ ബാങ്ക് മനേജറായ ഉദ്യോഗസ്ഥന് നഷടമായത് 14 തവണകളായി 7123 രൂപയാണ്. പിതാവിന്റെ എടിഎം നമ്പർ നേരത്തെ മനസിലാക്കി ഫോണിൽ സെറ്റ് ചെയ്താണ് മകൻ ഓൺലൈൻ ഗെയിം കളിച്ചത്. നിരവധി തവണ തന്റെ അക്കൗണ്ടിൽ നിന്ന് പണ ഇടപാട് നടന്നതായി സന്ദേശം ലഭിച്ചത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് വൻ തുക നഷ്ടപ്പെടാതെ മാനേജർ രക്ഷപ്പെട്ടത്.

75 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം, പാലക്കാട് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ വിദേശ കറൻസി (Foreign currency) നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ പാലക്കാട് സ്വദേശി ഹസ്സൻ അബ്ദുല്ലയിൽ നിന്നാണ് കറൻസി പിടികൂടിയത്. വിവിധ രാജ്യങ്ങളുടെ ഡോളർ, ദിനാർ, റിയാൽ തുടങ്ങിയ കറൻസികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഹാൻഡ് ബാഗിലും ചെക്ക്–ഇൻ ബാഗിലുമായാണ് ഇയാൾ കറൻസികൾ കടത്താൻ ശ്രമിച്ചത്.

 

Follow Us:
Download App:
  • android
  • ios