കോഴിക്കോട് :കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് 100 കിലോയോളം പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. എക്സൈസ് എൻഫോഴ്സ്മെൻറ് ആന്‍ഡ് ആന്‍റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ആർപിഎഫും നടത്തിയ സംയുക്ത പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. 

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസ്, പ്രിവന്റീവ് ഓഫീസർ ബിജു മോൻ ടി പി, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ്കുമാർ, അനിൽ, അനുരാജ്, പ്രജിത്ത് കൂടാതെ  ആർപിഎഫ് ഇൻസ്പെക്ടർ നിഷാന്ത് റെയിൽവേ ഉദ്യോഗസ്ഥരായ അനിൽ കെ.പി, എം.രാജൻ തുടങ്ങിയവരും പങ്കെടുത്തു.