ലോറിയിൽ നിന്ന് വീണ കയർ സ്‌കൂട്ടറിന്‍റെ ടയറിൽ കുടുങ്ങി യുവതി മരിച്ചു.
തിരുവനന്തപുരം: ലോറിയിൽ നിന്ന് വീണ കയർ സ്‌കൂട്ടറിന്‍റെ ടയറിൽ കുരുങ്ങി യുവതി മരിച്ചു. പൂവാർ ഉച്ചക്കട കുളത്തൂർ സെന്‍റ് സേവിയേഴ്‌സ് പള്ളിക്ക് സമീപം തുമ്പക്കൽ ലക്ഷം വീട് കോളനിയിൽ അനിത(36) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ കരമന നന്ദിലത്ത് ജിമാര്‍ട്ടിന് മുന്നിലാണ് അപകടം ഉണ്ടായത്.
മുന്നിലൂടെ പോയ ലോറിയിൽ കെട്ടിയിരുന്ന കയർ അഴിഞ്ഞു റോഡിലേക്ക് വീഴുകയും ഇത് പിന്നിൽ വന്ന അനിത സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്‍റെ ടയറിൽ കുരുങ്ങുകയുമായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിന്‍റെ വശത്തേക്ക് മറിഞ്ഞു. വീഴ്ചയിൽ ഡിവൈഡറിൽ അനിതയുടെ തലയിടയിച്ചു. പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനിതയുടെ ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
