കോഴിക്കോട് : വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണില്‍ പരേതനായ പ്രഭാകരന്‍ നായരുടെ മകന്‍ പ്രശോഭ് കുമാര്‍ (30) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ദേശീയപാതയില്‍ മോഡേണ്‍ ബസാറില്‍ ആയിരുന്നു അപകടം. വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ ബൈക്ക് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെയിന്റിങ് തൊഴിലാളിയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു