കോഴിക്കോട്:  ടിപ്പർ ലോറിക്കടിയിൽപ്പെട്ട ബൈക്ക് യാത്രികൻ മരണമടഞ്ഞു. പുതുപ്പാടി കാക്കവയൽ  അവിലുംതടത്തിൽ ദാവീദിൻ്റെ മകൻ വർഗ്ഗീസ് (53)ആണ് മരണപ്പെട്ടത്.

പുതുപ്പാടി കൈതപ്പൊയിൽ പാലത്തിന് സമീപം വെച്ച് റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്നും തെറിച്ചു വർഗീസ് ടിപ്പർ ലോറിക്കടിയിൽപ്പെടുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 10.45 ന് ആയിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സയ്ക്കിടെ 4 മണിയോടെയാണ് വർഗീസ്  മരണത്തിന് കീഴടങ്ങുന്നത്.