പ്രശസ്ത മൃദംഗവിദ്വാന്‍ മാവേലിക്കര ശങ്കരന്‍കുട്ടി നായരുടെ ജന്മദിനാഘോഷം തിരുവനന്തപുരത്ത്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 15, Feb 2019, 5:23 PM IST
birthday celebration of mridanga vidwan mavelikkara sankarankutty
Highlights

പ്രശസ്ത  മൃദംഗവിദ്വാന്‍ മാവേലിക്കര ശങ്കരന്‍കുട്ടി നായരുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 

തിരുവനന്തപുരം: പ്രശസ്ത  മൃദംഗവിദ്വാന്‍ മാവേലിക്കര ശങ്കരന്‍കുട്ടി നായരുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഫെബ്രുവരി 15 വൈകുന്നേരം തൈക്കാട് ഭാരത് ഭവനിലാണ് പരിപാടി. കലാരംഗത്ത് അനശ്വരമായ സംഭാവനകള്‍ നല്‍കിയ ശങ്കരന്‍കുട്ടിയെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുസ്മരിക്കും. ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ശിഷ്യന്മാരും കുടുംബാംഗങ്ങളും ചേര്‍ന്നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

പരിപാടി വിഎസ് ശിവകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.  കെജി ദിനചന്ദ്രന്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ കൗണ്‍സിലര്‍ വിദ്യാ മോഹന്‍ അധ്യക്ഷത വഹിക്കും. ഡോ. കെ ഓമനക്കുട്ടി, കുമാരകേരളവര്‍മ്മ, ചേര്‍ത്തല എകെ രാമചന്ദ്രന്‍, തിരുവനന്തപുരം വി. സുരേന്ദ്രന്‍, വൈക്കം വേണുഗോപാല്‍, എസ് നാരായണന്‍ നമ്പൂതിരി  കടമ്മനിട്ട വാസുദേവന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. ചേര്‍ത്തല ജയദേവന്‍ നന്ദി രേഖപ്പെടുത്തും. തുടര്‍ന്ന് ശങ്കരന്‍കുട്ടി നായരുടെ ചെറുമകള്‍ ദേവയാനി ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും ദില്ലി മുത്തുകുമാരന്‍റെ നേതൃത്വത്തില്‍ സംഗീത സദസും അരങ്ങേറും.

loader