മല്‍സ്യബന്ധന വള്ളവും വലയും തീയിട്ട് നശിപ്പിച്ചു. പെരുംമ്പളം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ മാണ്ടോടത്ത് കോളനിയില്‍ പി കെ സുധന്‍റെ രണ്ട് വള്ളങ്ങളും 3 സെറ്റ് വലകളുമാണ് തീയിട്ട് നശിപ്പിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
പൂച്ചാക്കല്‍: മല്‍സ്യബന്ധന വള്ളവും വലയും തീയിട്ട് നശിപ്പിച്ചു. പെരുംമ്പളം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ മാണ്ടോടത്ത് കോളനിയില്‍ പി കെ സുധന്‍റെ രണ്ട് വള്ളങ്ങളും 3 സെറ്റ് വലകളുമാണ് തീയിട്ട് നശിപ്പിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. മല്‍സ്യബന്ധനത്തിന് ശേഷം വീടിന് സമീപത്തെ കായല്‍ക്കരയില്‍ കയറ്റി വച്ചിരിക്കുകയായിരുന്നു ഇവ. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കി.
