വയലാർ നാഗംകുളങ്ങരയിൽ കടത്തുവള്ളം മുങ്ങി
നാഗംകുളങ്ങര അമ്പലത്തിലെ ആയില്യം കഴിഞ്ഞ് മടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്.

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വയലാർ നാഗംകുളങ്ങരയിൽ കടത്തുവള്ളം മുങ്ങി. എല്ലാവരും നീന്തിരക്ഷപ്പെട്ടു. വള്ളത്തിൽ 12 പേരുണ്ടായിരുന്നു. പതിനൊന്നരയോടെയാണ് സംഭവം നടന്നത്. നാഗംകുളങ്ങര അമ്പലത്തിലെ ആയില്യം കഴിഞ്ഞ് മടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം എടുത്തയുടന്‍ മറിയുകയായിരുന്നു. അപകടത്തിൽ 7 പേർക്ക് നിസാര പരിക്കേറ്റു. പ്രാഥമിക ശ്രുശ്രൂഷക്ക് ശേഷം വിദഗ്ദ പരിശോധനക്കായി ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി.