Asianet News MalayalamAsianet News Malayalam

പ്രളയമുന്നൊരുക്കം; നിലമ്പൂരിൽ ദുരന്തനിവാരണ അതോറിറ്റിയുടെ ബോട്ടുകളെത്തി

കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങിയ പോത്തുകൽ, എടക്കര പഞ്ചായത്തുകളിലേക്കാണ് ആദ്യ ബോട്ടുകൾ കൊണ്ടുപോയത്.

Boats of the Disaster Management Authority reached Nilambur
Author
Malappuram, First Published Aug 4, 2020, 7:27 PM IST

നിലമ്പൂർ: പ്രളയമുന്നൊരുക്കത്തിന്റെ ഭാ​ഗമായി നിലമ്പൂരിൽ സജ്ജീകരണങ്ങൾ ഊർജിതമാക്കി. ഇതിന്റെ ഭാ​ഗമായി ദുരന്തനിവാരണ അതോറിറ്റിയുടെ ബോട്ടുകൾ നിലമ്പൂരിലെത്തി. ഏഴ് ബോട്ടുകളാണ് അതോറിറ്റി നിലമ്പൂരിൽ എത്തിച്ചത്. പൊന്നാനിയിലെ മത്സ്യതൊഴിലാളികൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളോടെയാണ് ബോട്ടുകൾ എത്തിച്ചത്. 

കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങിയ പോത്തുകൽ, എടക്കര പഞ്ചായത്തുകളിലേക്കാണ് ആദ്യ ബോട്ടുകൾ കൊണ്ടുപോയത്. ചാലിയാർ,കരുളായി വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിലേക്കും ബോട്ടുകൾ എത്തിക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കൂടുതൽ നാശം സംഭവിച്ച നിലമ്പൂരിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരമാണ് മുൻകരുതലുകൾ ശക്തമാക്കിയത്. ഏതു സമയത്തും ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികളും പൂർത്തികരിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios