കാമാക്ഷി വിലാസം കോണ്ടിനെന്‍റൽ എസ്റ്റേറ്റിൽ വൈകിട്ട് 7 മണിയോടു കൂടിയാണ് സംഭവം

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തൊഴിലാളികളായ കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ,അണക്കര സ്വദേശി ജയ്മോൻ എന്നിവർക്കാണ് പരിക്കേറ്റത്. തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകൾ അറ്റുപോയി. രാജേന്ദ്രന്‍റെ കാലിനും ഗുരുതര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാമാക്ഷി വിലാസം കോണ്ടിനെന്‍റൽ എസ്റ്റേറ്റിൽ വൈകിട്ട് 7 മണിയോടു കൂടിയാണ് സംഭവം. കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു ഇരുവരും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴൽ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതെനിടെയായിരുന്നു അപകടം. 

ഇതാ സിനിമ സ്റ്റൈൽ ചേയ്സിങ്! പ്രതി പുഴയിലേക്ക് ചാടിയിട്ടും വിടാതെ പൊലീസ്, പിന്നാലെ എഎസ്ഐയും ചാടി; അറസ്റ്റ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews