ഭാരം വെറും 350 ഗ്രാം മാത്രം, 'നോവ' ക്ക് എറണാകുളം ലൂർദ് ആശുപത്രിയിൽ പുതുജീവൻ

ശിശുരോഗവിദഗ്ധനടങ്ങിയ ഡോക്ടർമാരുടെ സംഘം  100 ദിവത്തിലധികം നീണ്ട അതിസങ്കീർണ്ണമായ ചികിത്സയിലൂടെയാണ് കുഞ്ഞ് നോവയുടെ ജീവൻ സാധാരണനിലയിൽ എത്തിച്ചത്.

born in critical condition new born baby nova was brought to life by doctors at lourdes hospital in kochi

കൊച്ചി:  350 ഗ്രാം മാത്രം തൂക്കവുമായി പിറന്ന നവജാതശിശു 'നോവ' ക്ക് എറണാകുളം ലൂർദ് ആശുപത്രിയിൽ പുതുജീവൻ. സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവാണ് നോവയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ജനിക്കുമ്പോൾ 375 ഗ്രാം ഭാരം ഉണ്ടായിരുന്ന ഹൈദരാബാദ് സ്വദേശിയെയാണ് നിലവിൽ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവായി കണക്കാക്കിയിരുന്നത്. ശിശുരോഗവിദഗ്ധനടങ്ങിയ ഡോക്ടർമാരുടെ സംഘം  100 ദിവത്തിലധികം നീണ്ട അതിസങ്കീർണ്ണമായ ചികിത്സയിലൂടെയാണ് കുഞ്ഞ് നോവയുടെ ജീവൻ സാധാരണനിലയിൽ എത്തിച്ചത്.  നിലവിൽ കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണ്. ഇപ്പോൾ കുട്ടിക്ക് 1.850 കിലോഗ്രാം ഭാരമുണ്ടെന്നും അടുത്ത ദിവസം തന്നെ വീട്ടിലേക്ക് പോകാൻ കഴിയും എന്നും ഡോക്ടർമാർ പറഞ്ഞു.

Also Read:  അധ്യാപികയുടേയും പ്രവാസികളുടേയും കരുതൽ, വിദ്യാർത്ഥി സഹോദരങ്ങൾക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ തലചായ്ക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios