വീടുകളില്‍ വളര്‍ത്തുന്ന പക്ഷികളെ മോഷ്ടിക്കുന്ന പ്രതി പിടിയില്‍. പേരൂര്‍ക്കട കുടപ്പനക്കുന്നില്‍ ഗീതാഭവനില്‍ ഉണ്ണികൃഷ്ണനാണ് പിടിയിലായത്.  

തിരുവനന്തപുരം: വീടുകളില്‍ വളര്‍ത്തുന്ന പക്ഷികളെ മോഷ്ടിക്കുന്ന പ്രതി പിടിയില്‍. പേരൂര്‍ക്കട കുടപ്പനക്കുന്നില്‍ ഗീതാഭവനില്‍ ഉണ്ണികൃഷ്ണനാണ് പിടിയിലായത്. 

വളര്‍ത്തു പക്ഷികളെ മോഷ്ടിക്കുന്ന സംഘത്തിലെ ഒരാളാണ് ഉണ്ണികൃഷ്ണന്‍. വളര്‍ത്തു പക്ഷികളെ മോഷ്ടിക്കുന്നത് പതിവാക്കിയ ഉണ്ണികൃഷ്ണനെ നാട്ടുകാരാണ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു.

മോഷ്ടിക്കാനായി ഇവര്‍ എത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പക്ഷികളെ മോഷ്ടിച്ചതിന്‍റെ പേരില്‍ മാത്രം ഇയാള്‍ക്കെതിരെ ഏഴ് കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.