രാത്രി മത്സ്യം പാകം ചെയ്യുന്നതിന് മുന്നോടിയായി മുറിച്ചെടുക്കുന്നതിനായി എടുക്കുമ്പോഴായിരുന്നു സംഭവം

തിരൂർ: കറിവെച്ച് കഴിക്കാന്‍ വാങ്ങിയ മീന്‍ വെട്ടിതിളങ്ങിയതോടെ ആശങ്കയിലായി വീട്ടുകാര്‍. മീൻ പ്രകാശിച്ചപ്പോൾ ആദ്യം പേടിച്ച് ഉപേക്ഷിക്കുകയായിരുന്നു. തിരൂരില്‍ വാങ്ങിയ അയലയാണ് ഇരുട്ടിൽ തിളങ്ങിയത്. പുതിയതെന്നു തോന്നിപ്പിക്കുന്ന മീൻ കിലോഗ്രാമിന് 200 രൂപ നൽകിയാണ് വാങ്ങിത്. വളരെ കട്ടി അവസ്ഥയില്‍ കാണപ്പെട്ട മീന്‍ വെള്ളയും പച്ചയും കലർന്ന നിറത്തിലായിരുന്നു എന്നാണ് വാങ്ങിയവര്‍ പറഞ്ഞത്.

രാത്രി മത്സ്യം പാകം ചെയ്യുന്നതിന് മുന്നോടിയായി മുറിച്ചെടുക്കുന്നതിനായി എടുക്കുമ്പോഴായിരുന്നു സംഭവം. മത്സ്യം ആഴ്ചകളോളം കേടുവരാതിരിക്കാൻ ചേർക്കുന്ന രാസവസ്തുവാണ് തിളക്കത്തിനു കാരണമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷമായതോടെ അയല, മത്തി തുടങ്ങിയവ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. പുറത്തു നിന്ന് രാസവസ്തുക്കള്‍ ചേര്‍ത്ത് കേടാകാതെ മത്സ്യംഎത്തിക്കുന്നത് സംബന്ധിച്ച് വലിയ പരിശോധനകള്‍ ഒന്നും നടക്കുന്നില്ല.