മലപ്പുറം: പുത്തനത്താണി സ്വദേശിയും അധ്യാപകനുമായ ലുഖ്മാന്‍ (34)നെ കാണാനില്ലെന്ന് സഹോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ കോളേജിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ലുഖ്മാനെ വളവന്നൂരില്‍ നിന്നുമാണ് കാണാതായതെന്നും ഇദ്ദേഹത്തിന്‍റെ ഫോണ്‍ സ്വിച്ച് ഓഫാണെന്നുമാണ് സഹോദരന്‍ മുര്‍ഷിദിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ലുക്മാന്‍ കല്‍പറ്റ ഗവ. കോളേജ് ജേര്‍ണലിസം അധ്യാപകമാണ്. ഇദ്ദേഹം പുത്തനത്താണി ഗൈഡ് കോളജിലും ജോലി ചെയ്യുന്നുണ്ട്. വിവാഹിതനും രണ്ട് വയസുള്ള കുട്ടിയുടെ പിതാവുമാണ് ലുക്മാന്‍. 

ലുക്മാനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9497407043, 9633331171 ബന്ധപ്പെടുക. കല്പകച്ചേരി പൊലീസ് സ്റ്റേഷനില്‍ ഇതുസംമ്പന്ധിച്ച് പരാതി നല്‍കിയതായി മുര്‍ഷിദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

മുര്‍ഷിദിന്‍റെ ഫേസ്ബുക്ക് കുറിപ്പ്: 

ഇന്നലെ (08/06/19) രാവിലെ കോളജിലേക്ക് എന്ന് പറഞ്ഞ് സാധാരണ പോലെ ഇറങ്ങിയ എന്റെ സഹോദരൻ ലുക്മാൻ നെ കുറിച്ച് ഇതുവരെ വിവരം ഇല്ല, മൊബൈൽ ഓഫ് ആണ്, അറിയിക്കാതെ പുറത്ത് പോകുന്ന ആൾ അല്ല. എവിടെ ആണെന്നോ എന്താണെന്നോ വിവരം ഇല്ല.
കല്പറ്റ ഗവണ്മെന്റ് കോളജിൽ ഗെസ്റ്റ് ലക്ചറർ ആണ്, പുത്തനത്താണി ഗൈഡ് കോളജിലും വർക് ചെയ്യുന്നുണ്ട്.
എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നവർ താഴെ ഉള്ള നമ്പർ, കല്പകഞ്ചേരി പോലിസ് സ്റ്റേഷനിൽ ബന്ധപ്പെടുക..

മാക്സിമം ഷെയര് ചെയ്യുക...

ലുഖ്മാൻ ടി പി
താഴത്തെ പീടിയാക്കൽ ഹൗസ്
വളവന്നൂർ പി ഒ
മലപ്പുറം -676551
കേരള