Asianet News MalayalamAsianet News Malayalam

കടവില്‍ മീന്‍ പിടിക്കുന്നതിനെ ചൊല്ലി തര്‍ക്കം; സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

നെയ്യാറിലെ കടവിൽ മീൻ പിടിക്കുന്നതിനെ ചൊല്ലി ഇന്നലെ വൈകീട്ട് അടിപിടിയുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കൃത്യത്തിന് പുറകിലെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. 

brothers attacked at kattakada
Author
Kattakkada, First Published Sep 20, 2018, 6:47 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. കാട്ടാക്കട ചന്ദ്രമംഗലം സ്വദേശികളും സഹോദരങ്ങളുമായ അഭിലാഷ്, അനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. നെയ്യാറിലെ കടവിൽ മീൻ പിടിക്കുന്നതിനെ ചൊല്ലി ഇന്നലെ വൈകീട്ട് അടിപിടിയുണ്ടായിരുന്നു. 

ഈ വൈരാഗ്യമാണ് കൃത്യത്തിന് പുറകിലെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. ഇരുവരെയും ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios