സംസ്ഥാന പാതയിൽ ഇരിങ്ങാലക്കുട കോമ്പാറയിലാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നിരുന്ന അരിപ്പാലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ സ്വകാര്യ ബസിനെ മറി കടക്കുന്നതിനിടെ എതിരെ വന്നിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. 

തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. വെള്ളാങ്ങല്ലൂര്‍ ചാമക്കുന്ന് സ്വദേശിനി ഷൈജ (39) ആണ് മരിച്ചത്. സംസ്ഥാന പാതയിൽ ഇരിങ്ങാലക്കുട കോമ്പാറയിലാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നിരുന്ന അരിപ്പാലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ സ്വകാര്യ ബസിനെ മറി കടക്കുന്നതിനിടെ എതിരെ വന്നിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. 

അപകടത്തിൽ ഗുരുതര പരിക്കേറ്റ ഷൈജയെ തൊട്ടടുത്തുള്ള ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷൈജയുടെ കുട്ടിയെ സ്കൂളിൽ നിന്നും കൊണ്ട് വരുവാൻ പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും കാർ ഭാഗികമായും തകർന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

എറണാകുളത്തെ ടാക്സി ഡ്രൈവർ ഒഡിഷയിൽ പോയി വരുന്നതിനിടെ ഒറ്റപ്പാലത്ത് ഇറങ്ങി; പരിശോധനയിൽ 10 കിലോ കഞ്ചാവ് പിടികൂടി

https://www.youtube.com/watch?v=Ko18SgceYX8