പരാതി ലഭിച്ച ഉടന്‍ തന്നെ അതത് മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറിയാണ് നടപടി സ്വീകരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍.
എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം അറിയിക്കുന്നതിനുള്ള സി-വിജില്‍ ആപ്ലിക്കേഷന്‍ മുഖേന എറണാകുളം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 13,488 പരാതികള്‍. ഇതില്‍ 13350 എണ്ണം ശരിയാണെന്ന് കണ്ടെത്തി പരിഹരിച്ചെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 128 എണ്ണം കഴമ്പില്ലാത്തതിനാല്‍ ഉപേക്ഷിച്ചു. 10 പരാതികളില്‍ നടപടി പുരോഗമിക്കുന്നു. പരാതികള്‍ ജില്ലാ പ്ലാനിങ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച ഉടന്‍ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറിയാണ് നടപടി സ്വീകരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി
എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി. കളക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍, വിവിപാറ്റ് തുടങ്ങിയ പോളിംഗ് സാമഗ്രികളാണ് വിതരണം ചെയ്തത്.
ഏപ്രില്‍ ഒമ്പതിനാണ് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചത്. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് സാമഗ്രികള്‍ കൈമാറിയത്. ആദ്യദിനത്തില്‍ പെരുമ്പാവൂര്‍, കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലെയും അവസാന ദിനത്തില്‍ കോതമംഗലം, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, അങ്കമാലി, ആലുവ, തൃക്കാക്കര മണ്ഡലങ്ങളിലെ എആര്‍ഒ മാര്‍ക്കുമാണ് വിതരണം ചെയ്തത്. 14 നിയോജക മണ്ഡലങ്ങളിലായി 2,748 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 2,953 വിവിപാറ്റ് എന്നിവയാണ് വിതരണം ചെയ്തതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'ജോലി ബാങ്കിൽ, കടകളിലെത്തിയാൽ എന്തെങ്കിലും മോഷ്ടിക്കണം'; അടിച്ച് മാറ്റിയത് കളിപ്പാട്ടം മുതൽ ഐഫോൺ വരെ

