ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം കനാൽ ഭാഗത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി.  നാട്ടുകാരാണ് ഇവിടെ കഞ്ചാവ് എന്ന് സംശയിക്കുന്ന ചെടികൾ കണ്ടതായി നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചത്. 

ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം കനാൽ ഭാഗത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി. നാട്ടുകാരാണ് ഇവിടെ കഞ്ചാവ് എന്ന് സംശയിക്കുന്ന ചെടികൾ കണ്ടതായി നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചത്. 

റേഞ്ച് ഇൻസ്‌പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തിയതോടെ, കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിക്കുകയും ചെടികൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒരു മാസം മുമ്പ് ഈ ഭാഗത്ത് നിന്ന് ശുചീകരണ പ്രവർത്തനത്തിനിടെ നാട്ടുകാർ കഞ്ചാവ് പൊതികൾ കണ്ടെത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona