തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലേക്ക് മീനുമായി പോയ ലോറിയും ആറാട്ടുപുഴയിൽ നിന്നും മാന്നാർ ഭാഗത്തേക്ക്‌ പോയ കാറുമാണ് അപകടത്തില്‍പ്പെട്ടത്.

ഹരിപ്പാട് : ആലപ്പുഴയില്‍ മീന്‍ കയറ്റി വന്ന  മിനിലോറിയും കാറും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ മാന്നാർ സ്വദേശി ഷാജി(54), ആറാട്ടുപുഴ സ്വദേശി  മേഖ (19), ലോറി ഡ്രൈവർ  കന്യാകുമാരി സ്വദേശി മനോഹരൻ (45) എന്നിവർക്കാണ് പരിക്കേറ്റത്. 

ദേശീയപാതയിൽ ആർ കെ ജംഗ്ഷനു സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലേക്ക് മീനുമായി പോയ ലോറിയും ആറാട്ടുപുഴയിൽ നിന്നും  മാന്നാർ ഭാഗത്തേക്ക്‌ പോയ കാറുമാണ് അപകടത്തിൽപ്പെട്ടത്.   

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona