ദേശീയപാതയിൽ എൻ ടി പി സി ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.

ഹരിപ്പാട്: ഓടികൊണ്ടിരുന്ന കാറിന് പിറകിൽ ലോറി ഇടിച്ചു കാർ യാത്രികന് പരിക്കേറ്റു. കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ വള്ളിക്കുന്നം ശൂരനാട് ശ്രീകുമാറിനാണ് (52) ആണ് ഇന്ന് ഉച്ചക്ക് നടന്ന അപകടത്തില്‍ പരിക്കേറ്റത്. വള്ളികുന്നത്ത് നിന്നും ഹരിപ്പാട് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. ദേശീയപാതയിൽ എൻ ടി പി സി ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. അപകടത്തില്‍ കാർ പൂർണമായും തകർന്നു. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona