Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ആലപ്പുഴ ഭാഗത്തേക്ക്​ വരുകയായിരുന്ന ഇൻഡികൊ കാറിൽനിന്ന്​ പുക ഉയർന്നതോടെ വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങി. തൊട്ടുപിന്നാലെ ബോണറ്റിൽ തീപിടിക്കുകയായിരുന്നു.

car caught fire in Alappuzha
Author
Alappuzha, First Published Dec 14, 2020, 5:03 PM IST

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കലവൂർ പനവേലിമഠം കൃഷ്​ണശർമയുടെ ഉടമസ്ഥതയിലുള്ള കാറാണ്​ കത്തിയത്​. ഇന്ന് രാവിലെ 10.45ന്​ ശവക്കോട്ടപ്പാലത്തിന്​ സമീപമായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്തേക്ക്​ വരുകയായിരുന്ന ഇൻഡിഗൊ കാറിൽനിന്ന്​ പുക ഉയർന്നതോടെ വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങി. തൊട്ടുപിന്നാലെ ബോണറ്റിൽ തീപിടിക്കുകയായിരുന്നു. ബാറ്ററിഭാഗം കത്തിയതോടെ സമീപവാസികളും അഗ്നിരക്ഷാസേനയുമെത്തി തീകെടുത്തി. ബാറ്ററിയിൽനിന്നുള്ള ഷോർട്ട്​ സർക്യൂട്ടാണ്​ അപകടത്തിന്​ കാരണമെന്നാണ്​ പ്രാഥമികനിഗമനം. കാറിൽ ഡ്രൈവറടക്കം അഞ്ച്​ യാത്രക്കാരുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios