Asianet News MalayalamAsianet News Malayalam

തലസ്ഥാനത്ത്  അമിത വേഗതയിലെത്തിയ കാർ തലകുത്തനെ മറിഞ്ഞു! പിന്നാലെ കാറിലുളളവർ ഓടിരക്ഷപ്പെട്ടു

അമിത വേഗതയിൽ എത്തിയ കാർ സമീപത്തെ പോസ്റ്റുകളിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്

car hit on the electric post and overturned in kavadiyar
Author
Kerala, First Published Aug 16, 2022, 9:51 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തിൽ അമിത വേഗതയിലെത്തിയ കാർ തലകുത്തനെ മറിഞ്ഞു. കവടിയാർ ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ സമീപത്തെ പോസ്റ്റുകളിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടം നടന്നയുടനെ കാറിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പടെ പരിശോധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹനം റോഡിൽ നിന്നും മാറ്റി. 

വീഡിയോ 

അതേ സമയം, തിരുവനന്തപുരം പീരപ്പൻകോടിനടുത്ത്  മഞ്ചാടിമൂടിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചും ഇന്ന് അപകടമുണ്ടായി  മൂവാറ്റുപുഴ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും  എതിർ ദിശയിൽ വന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് ഓടിച്ച ഹാപ്പിലാൻഡ് സ്വദേശി അനിൽ കുമാറിനെ പരിക്കുകളോടെ  മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. ദിശ മാറിയെത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് ബസ് ഡ്രൈവറുടെ വിശദീകരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കൊച്ചി ഫ്ലാറ്റിലെ കൊലപാതകം : ഒപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയെ കാണ്മാനില്ല

വാഹന ഇൻഷുറൻസ് പോളിസിയുടെ മറവിൽ വൻ തട്ടിപ്പ്, ഇടുക്കിയിൽ ഒരാൾ പിടിയിൽ

 

ഇടുക്കി : ഇടുക്കിയിൽ വാഹനങ്ങളുടെ ഇൻഷ്വറൻസ് പോളിസിയിൽ കൃത്രിമം കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആൾ ഒടുവിൽ പൊലീസ് പിടിയിൽ. ഇടുക്കിയിലെ തങ്കമണി സ്വദേശി വെള്ളാരം പൊയ്കകയിൽ വിശാഖ് പ്രസന്നനെയാണ് കട്ടപ്പന ഡിവൈഎസ് പിയുടെയും തങ്കമണി സിഐയുടെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ടിപ്പ‍ർ ലോറി പോലുള്ള വലിയ വാഹനങ്ങൾക്കുള്ള തുക വാങ്ങി ചെറിയവാഹനങ്ങളുടെ ഇൻഷ്വറൻസ് അടച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

തങ്കമണി സ്വദേശിയുടെ ടിപ്പർ ലോറിക്ക് ഇൻഷുറൻസ് എടുക്കുന്നതിനായി വിശാഖിനെ സമീപിച്ചിരുന്നു. പോളിസി തുകയായി 39,000 രൂപ വാങ്ങി. തുടർന്ന് ടിപ്പർ ലോറിയുട നമ്പരിൽ  ഓട്ടോറിക്ഷക്ക്  ഇൻഷുറൻസ് എടുത്തു. ഇത് കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് ടിപ്പർ ലോറിയുടെ നമ്പർ ചേർത്താണ് പോളിസി സംബന്ധിച്ച രേഖ ഉടമക്ക് നൽകിയത്. ഈ കേസിൽ നടത്തിയ അന്വേഷണത്തിലാണ് വിശാഖ് പിടിയിലായത്.

 

 

 

 

Follow Us:
Download App:
  • android
  • ios