കാര്‍ അധ്യാപികയുടെ ശരീരത്ത് കൂടി കയറി ഇറങ്ങി സമീപത്തുള്ള അംഗന്‍വാടിയുടെ മതില്‍ ഇടിച്ച് തകര്‍ത്താൺണ് നിന്നത്. വാഹനമോടിച്ചയാള്‍ അധ്യാപികയെ രക്ഷപ്പെടുത്താതെ മുങ്ങി.

ചെങ്ങന്നൂര്‍: ആലപ്പുഴ ചെന്നിര്‍ക്കരയില്‍ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്‌കൂള്‍ അധ്യാപികയെ കാര്‍ ഇടിച്ച് വീഴ്ത്തി. ഇടിച്ചയാള്‍ അധ്യാപികയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ സംഭവസ്ഥലത്ത് നിന്ന് മുങ്ങി. ചെന്നിര്‍ക്കര നോര്‍ത്ത് എല്‍ പി സ്‌കൂളിലെ അദ്ധ്യാപിക തുരിത്തിമേല്‍ കീരിക്കല്‍ മാത്യൂവിന്റെ ഭാര്യ ഷൈനി ദാനിയേല്‍( 45) നെയാണ് ഇടിച്ച് വീഴ്ത്തിയത്. 

ചൊവ്വാഴ്ച രാവിലെ 8.30 ഓടെ ആലക്കാവ് ദേവിക്ഷേത്രത്തിന് മുന്‍പിലാണ് സംഭവം. ഹോണ്ടാ ആക്ടീവാ സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ പുറകില്‍ നിന്നും വന്ന കാറ് അധ്യാപികയെ ഇടിച്ച് വീഴുത്തുകയായിരുന്നു. കാര്‍ അധ്യാപികയുടെ ശരീരത്ത് കൂടി കയറി ഇറങ്ങി സമീപത്തുള്ള അംഗന്‍വാടിയുടെ മതില്‍ ഇടിച്ച് തകര്‍ത്താൺണ് നിന്നത്. വാഹനമോടിച്ചയാള്‍ അധ്യാപികയെ രക്ഷപ്പെടുത്താതെ മുങ്ങി.

അപകടത്തില്‍ അധ്യാപികയുടെ ഒന്‍പത് വാരിയെല്ലുകള്‍ക്ക് ഒടിവ് പറ്റിയിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്യതു. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവല്ലായിലുള്ള സ്വകാര്യമെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.