ഡ്രൈവിംഗ് സീറ്റില്‍ പൊള്ളലേറ്റ നിലയിലായിരുന്നു ബിജു. തീയണച്ച ശേഷം  കാറിന്‍റെ ഗ്ലാസുകള്‍ തകര്‍ത്ത് ഡോറിന്‍റെ ലോക്ക് തുറന്നാണ് ബിജുവിനെ പുറത്തെടുത്തത്. ചോമ്പാല പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. 

കോഴിക്കോട്: കോഴിക്കോട് വടകര മുക്കാളിയില്‍ കാറിന് തീപിടിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരുക്ക്. എരവട്ടൂര്‍ സ്വദേശി ബിജുവിനാണ് പരുക്കേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് രണ്ടരയോടെയാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഡ്രൈവിംഗ് സീറ്റില്‍ പൊള്ളലേറ്റ നിലയിലായിരുന്നു ബിജു. തീയണച്ച ശേഷം കാറിന്‍റെ ഗ്ലാസുകള്‍ തകര്‍ത്ത് ഡോറിന്‍റെ ലോക്ക് തുറന്നാണ് ബിജുവിനെ പുറത്തെടുത്തത്. ചോമ്പാല പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
എംടിയുടെ പ്രസംഗം, 'മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പറഞ്ഞതുകൊണ്ട് പിണറായി ഭരണവും ഉദ്ദേശിച്ചിരിക്കാം': എംകെ സാനു

https://www.youtube.com/watch?v=Ko18SgceYX8