Asianet News MalayalamAsianet News Malayalam

കൊവിഡ് കെയറിലെ ഹോസ്റ്റൽ തർക്കം; ആരോഗ്യമിഷൻ ജില്ലാ ഓഫീസർ വധഭീഷണി മുഴക്കിയെന്ന് CFLTC നോഡൽ ഓഫീസർ, കേസെടുത്തു

സംഭവത്തിൽ പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്

case against palakkad arogya mission officer on cfltc nodal officer complaint
Author
Palakkad, First Published Aug 11, 2021, 7:35 PM IST

പാലക്കാട്: ദേശീയ ആരോഗ്യമിഷൻ പാലക്കാട് ജില്ലാ ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. സി എഫ് എൽ ടി സി ജില്ലാ നോഡൽ ഓഫീസർ ഡോ. മേരിജ്യോതിയെ ഭീഷണപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് നടപടി. സി എഫ് എൽ ടി സി ജീവനക്കാരുടെ ഹോസ്റ്റൽ സംബന്ധിച്ച തർക്കത്തിൽ ജില്ലാ ഓഫീസർ അനൂപ് ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് പരാതി.

സംഭവത്തിൽ പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്. എന്നാൽ വധഭീഷണി മുഴക്കിയിട്ടില്ലെന്ന് ഡോ. അനൂപ് പറഞ്ഞു. അനൂപിനെതിരെ വകുപ്പ്തല നടപടി ആവശ്യപ്പെട്ട് നാളെ കെ ജി എം ഒ പാലക്കാട് കളക്ട്രേറ്റിലേക്ക് സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

Follow Us:
Download App:
  • android
  • ios