ബാലരാമപുരത്ത് സിപിഎം പ്രവർത്തകനായ റൗഫും മകന്‍ ഫൈസലും ചേർന്ന് ഹോട്ടൽ ജീവനക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സൗജന്യമായി ചപ്പാത്തി നൽകാത്തതിനാലാണ് മർദ്ദിച്ചതെന്ന് ജീവനക്കാരന്‍ ആരോപിച്ചു.

ബാലരാമപുരം: ബാലരാമപുരത്ത് സിപിഎം പ്രവർത്തകനായ റൗഫും മകന്‍ ഫൈസലും ചേർന്ന് ഹോട്ടൽ ജീവനക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സൗജന്യമായി ചപ്പാത്തി നൽകാത്തതിനാലാണ് മർദ്ദിച്ചതെന്ന് ജീവനക്കാരന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എന്നാല്‍ അന്ന് കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ഇതോടെയാണ് ബാലരാമപുരം പൊലീസ് റൗഫിനും ഫൈസലിനും എതിരെ കേസെടുക്കാന്‍ തയ്യാറായത്. റൗഫ്, നെയ്യാറ്റിന്‍കര എംഎല്‍എ കെ എ അന്‍സലന്‍റെ പിഎയുടെ സഹോദരനാണ്.