Asianet News MalayalamAsianet News Malayalam

വൈദ്യുതി ബന്ധം കട്ടായി, കോയമ്പത്തൂർ-മംഗളൂരു ഇന്‍റർസിറ്റി വൈകിപ്പിച്ച് പൂച്ചയുടെ സാഹസം

തകരാറ് പരിഹരിക്കാനായി സ്റ്റേഷനിലെത്തുന്ന തീവണ്ടിയുടെ മുകളില്‍ ഉദ്യോഗസ്ഥര്‍ കണ്ടത് ഒരു പൂച്ചയെ ആയിരുന്നു. എന്‍ജിനും വൈദ്യുതിലൈനുമായി ബന്ധം സ്ഥാപിക്കുന്ന പാനോഗ്രാഫിന്റെ അടിയിലാണ് പൂച്ച കിടന്നിരുന്നത്. 

cat cause delay for Coimbatore Mangalore intercity service in Kannur for nearly five minutes
Author
Kannur South Railway Station, First Published Aug 9, 2021, 10:25 AM IST

ട്രെയിനിലേക്കുള്ള വൈദ്യുതി ഓഫാക്കി അഞ്ച് മിനിറ്റോളം സര്‍വ്വീസ് വൈകിപ്പിച്ച് പൂച്ചയുടെ സാഹസം.  കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റിയുടെ എന്‍ജിനിലേക്കുള്ള പാനോഗ്രാഫിന്‍റെ അടിയില്‍ പൂച്ച കയറിപ്പറ്റിയതാണ് സംഭവം. കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റിയുടെ സമയത്ത് രണ്ട് തവണയാണ് കണ്ണൂര്‍ സൌത്തിലെ വൈദ്യുതി ലൈന്‍ ട്രിപ്പായത്.

വണ്ടിക്ക് മുകളില്‍ മരക്കമ്പോ മറ്റോ വീണതാവുമെന്ന ധാരണയിലായിരുന്നു റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗമുണ്ടായിരുന്നത്. തകരാറ് പരിഹരിക്കാനായി സ്റ്റേഷനിലെത്തുന്ന തീവണ്ടിയുടെ മുകളില്‍ ഉദ്യോഗസ്ഥര്‍ കണ്ടത് ഒരു പൂച്ചയെ ആയിരുന്നു. എന്‍ജിനും വൈദ്യുതിലൈനുമായി ബന്ധം സ്ഥാപിക്കുന്ന പാനോഗ്രാഫിന്റെ അടിയിലാണ് പൂച്ച കിടന്നിരുന്നത്.

ലൈന്‍ ഷോര്‍ട്ടായതാടോ തീപ്പൊരിയും ശബ്ദവും കേട്ട്ട് പതുങ്ങിക്കിടക്കുകയായിരുന്നു പൂച്ച. തല പോലും ഉയര്‍ത്താതെയായിരുന്നു കിടപ്പ്. വൈദ്യുതി ബന്ധം വിച്ഛേദിച്ച് ജീവനക്കാര്‍ എന്‍ജിന് മുകളില്‍ കയറിയതോടെ പൂച്ച ഓടി രക്ഷപ്പെട്ടു. 25000 വോൾട്ട്  വൈദ്യുതിയാണ് ഇതിലുള്ളത്. ഒന്ന് തട്ടിയിരുന്നെങ്കില്‍ പൂച്ച കത്തിക്കരിഞ്ഞുപോയേനെയെന്നാണ് റയില്‍വെ ജീവനക്കാര്‍ പറയുന്നത്.

വൈദ്യുതി തടസം മാറിയതോടെ കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി സര്‍വ്വീസ് തുടര്‍ന്നു. എന്നാല്‍ പൂച്ച എങ്ങനെ എന്‍ജിന് മുകളില്‍ എത്തിയെന്ന് ഇനിയും വ്യക്തതയില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios