വീടിനു സമീപത്തെ ഷെഡ്ഡിൽ വാടകയ്ക്ക് കൊടുക്കാനായി സൂക്ഷിച്ചിരുന്ന പുല്ലുവെട്ടി യന്ത്രങ്ങളും മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി.

ഹരിപ്പാട്: പുല്ലു വെട്ട് യന്ത്രങ്ങളും സിസിടിവി ക്യാമറയും മോഷണം പോയതായി പരാതി. മഹാദേവകാട് കല്ലുപുരക്കൽ ജയന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിയോടെ രണ്ട് പേർ ചേർന്നാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. വീടിനോട് ചേർന്ന് മീൻ വളർത്തുന്ന കുളത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ നശിപ്പിക്കുകയും വീടിന് മുൻഭാഗത്തായി സ്ഥാപിച്ചിരുന്ന ക്യാമറ മോഷ്ടിക്കുകയും ചെയ്തു. പ്രതികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

മലപ്പുറത്ത് യുവാവിന്‍റെ കൊലപാതകം മുന്‍ വൈരാഗ്യത്തെതുടര്‍ന്ന്, മുഖ്യ പ്രതി അറസ്റ്റില്‍

വീടിനു സമീപത്തെ ഷെഡ്ഡിൽ വാടകയ്ക്ക് കൊടുക്കാനായി സൂക്ഷിച്ചിരുന്ന പുല്ലുവെട്ടി യന്ത്രങ്ങളും മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി. ഏകദേശം 65,000 രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.