തിരുവിഴയില്‍ നിന്ന് അരൂര്‍ ഭാഗത്തേക്ക് കെ എസ് ആര്‍ ടി സി ബസ്സില്‍ പോകുകയായിരുന്ന സ്ത്രീയുടെ രണ്ടര പവന്റ മാല എരമല്ലൂര്‍ കവലയില്‍ വച്ചാണ് നാടോടികള്‍ പൊട്ടിച്ചെടുത്തത്.

അരൂര്‍: ബസില്‍ നിന്നും മാലമോഷ്ടിച്ച് ഓടിയ തമിഴ്‌നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ പിടികൂടി. തമിഴ്‌നാട് ദിണ്ടിഗല്‍ ജില്ലയില്‍ പഴനി അക്രവാള്‍ സ്ട്രീറ്റില്‍ മിത്ര (35), പൂര്‍ണ്ണ (25) എന്നിവരെയാണ് അരൂര്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ വീരേന്ദ്ര കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. 

തിരുവിഴയില്‍ നിന്ന് അരൂര്‍ ഭാഗത്തേക്ക് കെ എസ് ആര്‍ ടി സി ബസ്സില്‍ പോകുകയായിരുന്ന സ്ത്രീയുടെ രണ്ടര പവന്റ മാല എരമല്ലൂര്‍ കവലയില്‍ വച്ചാണ് നാടോടികള്‍ പൊട്ടിച്ചെടുത്തത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി നാടോടി സ്ത്രീകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.