തിരുവനന്തപുരം: ഭാര്യയുമായി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് പട്ടാപ്പകൽ മാല പൊട്ടിക്കുന്ന വിരുതനെ തമ്പാനൂർ പോലീസ് പിടികൂടി. ചെങ്കല്‍ചൂള താമസിക്കുന്ന കല്ലിയൂർ പുന്നമൂട് കാവുവിള വീട്ടിൽ ഷാജി മാത്യു(38) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ ബിന്ദുമോൾ ഒളിവിലാണ്. ഇക്കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിൽ ബിന്ദുമോളുമായി തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ ഓവർ കോളേജിന് മുന്നിൽ പെട്ടിക്കട നടത്തുന്ന വിക്രമൻ നായർ എന്ന ആളുടെ കഴുത്തിൽ കിടന്ന ഒന്നര പവന്റെ മാല പൊട്ടിച്ചു ഷാജി കടന്നിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാഞ്ഞാലികുളം ഗ്രൗണ്ടിന് സമീപം നിന്ന് തമ്പാനൂർ എസ്.ഐ വി.എം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇയാളുടെ ഭാര്യ ബിന്ദു മോൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രയിയെ റിമാൻഡ് ചെയ്തു.