നവരാക്കൽ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ കോമന പുതുവൽ ഷാജിയുടെ മകൾ ശ്രുതി (19) യുടെ 10 ഗ്രാം തൂക്കം വരുന്ന മാലയാണ് ഇവർ കവർന്നത്

അന്പലപ്പുഴ: ഉത്സവത്തിനെത്തിയ പെൺകുട്ടിയുടെ മാല കവർന്ന നാടോടി സ്ത്രീകളുടെ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. മധുരമുത്തുപെട്ടി സ്വദേശിനികളായ നിർമല(40), ശ്യാമള(42), പാണ്ടി ശെൽവി(36), ഗായത്രി(22) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. 

കഴിഞ്ഞ ദിവസം നവരാക്കൽ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ കോമന പുതുവൽ ഷാജിയുടെ മകൾ ശ്രുതി (19) യുടെ 10 ഗ്രാം തൂക്കം വരുന്ന മാലയാണ് ഇവർ കവർന്നത്. മാല നഷ്ടപ്പെട്ട വിവരമറിഞ്ഞ് ശ്രുതി ബഹളം വെച്ചപ്പോൾ ഇവർ ഓടി.തുടർന്ന് നാട്ടുകാർ പുറകെ ഓടിയാണ് ഇവരെ പിടികൂടിയത്.

പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വിശദമായ പരിശോധന നടത്തിയെങ്കിലും മാല കണ്ടെടുക്കാനായില്ല. യുവതികളെ പിന്നീട് അന്പലപ്പുഴ കോടതിയിൽ ഹാജരാക്കി.